Tuesday, October 25, 2011

എനിക്കും നിനക്കും ഇടയില്‍

എനിക്കും നിനക്കുമിടയില്‍ ഇനിയൊന്നുമില്ലെന്നു നീ!
കണ്ണുകളിലെ ശൈത്യവും വാക്കുകളിലെ ഉപചാരങ്ങളും
കെട്ടിപ്പൊക്കിയ അടിത്തറയില്‍
എത്രപെട്ടെന്നാണ് നീ ഈ മതില്‍ തീര്‍ത്തത് !
ഇപ്പോഴെനിക്കെത്തിനോക്കാന്‍ പോലുമാവാത്ത ഉയരം!

7 comments:

  1. ഏതൊരു ബന്ധത്തിനും ഇടയ്ക്ക് ഒരല്പം അകല്‍ച്ച സൂക്ഷിച്ചു വെയ്ക്കണം എന്നു പരയുന്നത് ഇതായിരിയ്ക്കാം അല്ലേ..?
    ...ഇത്രേം വേദന തിന്നണ്ടല്ലൊ..!

    ReplyDelete
  2. ഏറ്റവും കൂടുതല്‍ മതിലുകളുള്ളത് കേരളത്തിലാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.. അത്തരമൊരു മതിലിന് അപ്പുറം നിന്നല്ലേ ബഷീര്‍ വിഖ്യാതമായ മതിലുകള്‍ രചിച്ചത്..അപ്പോള്‍ പിന്നെ നമുക്കും ശ്രമിക്കാവുന്നതേയുള്ളു...

    ReplyDelete
  3. എനിക്കും നിനക്കുമിടയില്‍ ഇനിയൊന്നുമില്ലെന്നു നീ!
    കണ്ണുകളിലെ ശൈത്യത്താല്‍
    വാക്കുകളിലെ ഉപചാരങ്ങളാല്‍
    കെട്ടിപ്പൊക്കിയ അടിത്തറയില്‍
    എത്രപെട്ടെന്നാണ് നീ ഈ മതില്‍ തീര്‍ത്തത് !
    ഇപ്പോഴെനിക്കെത്തിനോക്കാന്‍ പോലുമാവാത്ത ഉയരം!
    -----
    ചുമ്മാ!
    -----
    ഈ ബ്ലോഗ് ഡിസൈന്‍ കണ്ണിനെ അലോസരമുണ്ടാക്കുന്നു! :(

    ReplyDelete
  4. അരോചകമായ ബ്ലോഗ് ഡിസൈന്‍ ഇതാ മാറ്റിയിരിക്കുന്നു !

    ReplyDelete
  5. പ്രിയപ്പെട്ട ഗോപകുമാര്‍,
    മതില് കെട്ടുവാന്‍ അവസരം എന്തിനെ കൊടുത്തത്?
    പ്രണയം, വളരെ മെല്ലെ ഹൃദയത്തില്‍ പതിയണം..! അനുഭവമാണല്ലോ ഗുരു!
    ജീവിതം എത്രയോ മനോഹരം...! ഇനി ആ മതില്‍ ചാടേണ്ട.
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. aashamsakal..... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane...........

      Delete
  6. നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍

    ReplyDelete