Tuesday, October 18, 2011

വിശാലമായ കടലില്‍

കടലില്‍ കുറേ മീന്‍
വലക്കാരന്‍ വലയെറിയുന്നു
ചൂണ്ടക്കാരന്‍ ചൂണ്ടയെറിയുന്നു
കുറേയെണ്ണം വലയില്‍ കുടുങ്ങുന്നു
ചിലത് ചൂണ്ടയില്‍ കുടുങ്ങുന്നു
പിന്നെയും മീനുകള്‍ ബാക്കി
നമുക്ക് ചോദിക്കാം
"  മുഴുവന്‍ മീനും കുടുങ്ങിയില്ലല്ലോ?
കടലിലിത്രയും മീനുണ്ടായിട്ടും
ഇവ മാത്രമല്ലേ കുടുങ്ങിയത്?
വലയില്‍ വന്നു കയറുന്നതാണ്
അല്ലെങ്കിലിത്രയും വിശാലമായ കടലില്‍........."

1 comment:

  1. കൊള്ളാം..
    എന്നാൽ അവസാന വരിയിലെ വിവക്ഷ എന്തോ എനിക്ക് മനസിലാവാതെ പോയി..

    ReplyDelete