Tuesday, August 30, 2011

കാത്തിരിപ്പ്


മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്ന തണുത്ത പ്രഭാതങ്ങളിലൊന്നില്‍
ഞാന്‍ നിന്നെ പ്രതീക്ഷിച്ചു,
വെയില്‍ നാളങ്ങളുടെ വരവില്‍
പിന്‍ വാങ്ങിയ മൂടല്‍ മഞ്ഞാണ് നീയെന്ന് ഞാനറിയുമ്പോള്‍
മദ്ധ്യാഹ്നമായിരുന്നു.

പൂക്കളെ എതിരേല്‍ക്കാന്‍ ഇലകൊഴിച്ച
വാകമരച്ചുവട്ടിലാണ് പിന്നെ ഞാന്‍  കാത്തുനിന്നത്.
പൂമരം നീതന്നെയെന്നറിഞ്ഞപ്പോള്‍
സന്ധ്യയായിരുന്നു.

എന്റെ ജാലക കാഴ്ചകളില്‍
വഴിതെറ്റിയ ഒരു പക്ഷി കുരുങ്ങിനില്‍ക്കുന്നു
നിന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന്
സന്ധ്യ പറയുന്നു.
ഇരമ്പിയാര്‍ക്കുന്ന രാത്രിമഴ,
ആകാശത്ത് സ്വപ്നങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതിന്റെ
സ്‌ഫുലിംഗങ്ങള്‍
പുതപ്പിനടിയില്‍ ഞാന്‍ തണുത്തു വിറക്കുന്നു,
പ്രിയപ്പെട്ടവളേ നീയെവിടെ?


4 comments:

  1. samayam pole ee site onnu vist cheyyu gopetta
    http://www.appooppanthaadi.com/

    ReplyDelete
  2. പുലരിമഞ്ഞിന്‍ സാന്നിധ്യം നന്നായി
    രണ്ടാം ഭാഗം എന്തോ ഒരു പ്രശ്നം
    നഗ്ന വാകമരം -പൂമരം ഇവ ഇവിടെ വേണ്ടവിധം ചേര്‍ന്നില്ല എന്നാ തോന്നല്‍ .പൂസന്ധ്യ കൂടി ആയപ്പോള്‍ അത് ഇരട്ടിച്ചു.

    ReplyDelete
  3. “പൂമരം നീതന്നെയെന്നറിഞ്ഞപ്പോള്‍
    സന്ധ്യയായിരുന്നു.“
    കൊള്ളാം

    ReplyDelete