Tuesday, April 24, 2012

നിശ്ശബ്ദം!

"നീ വലിയ മണ്ടത്തരമാണ് കാണിച്ചത്! ഒരിക്കലുമതെടുക്കരുതായിരുന്നു. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അല്പം കൂടി ശ്രദ്ധിക്കുമായിരുന്നു. വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയുടെ ഫലം കഠിനമാണെന്നത് നീയറിയാന്‍ പോകുന്നേയുള്ളൂഇനി നിനക്ക് തിരുത്താനും അവസരമുണ്ടാകുമെന്നു തോന്നുന്നില്ല"
മത്സ്യം ഒന്നുകൂടി പിടഞ്ഞ് കൂടക്കുള്ളില്‍ നിശ്ശബ്ദമായി!
ഞാന്‍ ചൂണ്ടയില്‍ ഒരിരകൂടികോര്‍ത്ത് വീണ്ടും പുഴയിലേക്കിട്ടു!!

2 comments:

  1. “ഞാന്‍“ എത്ര ക്രൂരന്‍...!
    വീണ്ടുവിചാരമില്ലാത്ത ജന്മങ്ങള്‍ ആണല്ലോ എപ്പോഴും കുരുക്കുകളില്‍ വീഴുന്നത്...!

    ReplyDelete
  2. sweet and short...... good work.

    ReplyDelete