Monday, September 19, 2011

പഴയ ഓട്ടോഗ്രാഫ് വായിച്ചുകേട്ടപ്പോള്‍ !

പുലര്‍ച്ചെ തീവണ്ടി പിടിക്കാനോടുമ്പോള്‍,
സീസണ്‍ ടിക്കറ്റിന്റെ ദുര്‍ബലമായ പിന്‍ ബലത്തില്‍
വിലക്കപ്പെട്ടയിടങ്ങളില്‍ തലകുനിച്ചിരിക്കുമ്പോള്‍,
വൈകിമാത്രമെത്തിച്ചേരുന്ന വണ്ടിയില്‍ നിന്നിറങ്ങി
ആള്‍ക്കൂട്ടത്തില്‍ ലയിച്ച്
റിക്ഷാനിരക്ക് കുറക്കാന്‍
നാടോടികളും തെരുവുനായ്‌ക്കളും
തമ്പടിച്ച പിന്നാമ്പുറങ്ങളിലെ
വേലി നൂണ്ടു കടക്കുമ്പോള്‍,
ശീതീകരിച്ച മുറിക്കുള്ളില്‍
മേലുദ്യോഗസ്ഥരുടെ സമയവൃത്തത്തിനുള്ളില്‍
ജോലി തീര്‍ക്കാനാവാതെ
വെന്തുരുകിയപ്പോള്‍,
പനിച്ച് വിറച്ച് കണ്ണടക്കാന്‍ വൈകുന്ന അമ്മയുടെ
കട്ടിലില്‍ ഉറക്കഭാരത്തോടെ കാവലിരുന്നപ്പോള്‍,
പ്രിയകൂട്ടുകാരി,
നിന്നെഞാനോര്‍മ്മിച്ചില്ല.
ക്ഷമിച്ചേക്കൂ!

6 comments:

  1. ഓര്‍മ്മകള്‍......
    ആദ്യമത് ഓരോ ശ്വാസത്തിലും വസിക്കും
    പിന്നെയത് തിരക്കുകളില്‍ മിന്നിമാഞ്ഞ്
    ചിലനേരങ്ങളില്‍ വേദന നിറയുന്ന വെറും ഓര്‍മ്മകള്‍ മാത്രമാവും..

    ReplyDelete
  2. :) good one..

    ആരെയും അപ്പോള്‍ മറക്കാം,
    ആരുമതോര്‍ക്കില്ലെങ്കിലും!

    ReplyDelete
  3. അത് മനോഹരം ...
    ശരിക്കും മനസ്സിന്റെ യഥാര്‍ത്ഥ ചിത്രം

    ReplyDelete
  4. ഒരു തുറന്നു പറച്ചില്‍ നന്നായി..

    ReplyDelete
  5. വാക്കുകള്‍ ശെരിക്കും അനുഭവിച്ചറിഞ്ഞു ...ഇഷ്ടായി..

    ReplyDelete
  6. വരികളാല്‍ തീര്‍ത്തൊരു മതില്‍ കെട്ടിനെ പഴിക്കുന്ന കാമുക ഹൃദയത്തിന്റെ ചിലമ്പലുകള്‍ നല്ല കവിത

    ReplyDelete