Monday, August 15, 2011

ഏകദിശാ പ്രവര്‍ത്തനങ്ങള്‍

പ്രിയപ്പെട്ടവളേ,
എന്റെ പ്രണയം വര്‍ണ്ണച്ചിറകുകളുമായി
ഇനി നിന്നെ വലംവച്ചു പറക്കില്ല.

നമുക്കിടയിലെ സുവര്‍ണ്ണനൂലുകള്‍
ചിലന്തിവലയേക്കാള്‍ നേര്‍ത്തതാണെന്ന്
ഞാനിനി പരിഭവിക്കില്ല.

നിന്റെ നിശ്ശബ്ദതയ്ക്ക്
വാചാലതയുടെ അര്‍ത്ഥകല്പന ചമയ്ക്കില്ല.

എന്റെ പ്രണയം കൊഴിഞ്ഞു വീഴുന്നു
നിറം കെട്ടുണങ്ങിയ ഒരിലപോലെ !

1 comment:

  1. സ്നേഹത്തിന്റെ ഒരു ചെറു ഇളം കാറ്റില്‍ പോലും ചാഞ്ചാടിയിരുന്ന ആ തളിരില ഇന്ന് ദിനരാത്രങ്ങളുടെ പ്രയാണത്തില്‍ കൊഴിഞ്ഞ് വീണിരിക്കുന്നു,പ്രണയത്തെ നിറകെട്ടു പോയ ഇലയോട് ഉപമിച്ചിരിക്കുന്നത് വളരെ ഹൃദ്യമായി....

    ReplyDelete